പൊള്ളാച്ചി വാല്‍പ്പാറയില്‍ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലയാളികളായ 9 അധ്യാപകർ മരിച്ചു.പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് അപകടം.മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പെട്ടത്.
മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്കൂളിലെ അധ്യാപകരാണിവർ. മരിച്ചവരില്‍ എട്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അപകടസമയത്ത് ഡ്രൈവർ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ നിലവില്‍ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അജിത (54, പ്രധാനാധ്യാപിക- പുലാമന്തോള്‍ സ്വദേശി),റംല (52 - അധ്യാപിക - പാങ്ങ് സ്വദേശി),സുഹറ (43 - അധ്യാപിക - പാങ്ങ് സ്വദേശി),ആശ (41 - അധ്യാപിക - പാങ്ങ് സ്വദേശി), മജീദ് (43 - അധ്യാപകൻ - പാങ്ങ് സ്വദേശി),സാജിത( 45 - അധ്യാപിക - പാങ്ങ് സ്വദേശി),ഷക്കീല (37 - GUPS പാങ്ങ് - അധ്യാപിക),റുഖിയ (39), ഹിഷാം (12) നൗഷാദ് (39 - ഡ്രൈവർ), ഷഹദിൻ (11), മസ്നീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം റോഡിലെ സംരക്ഷണ ഭിത്തി തകർത്ത് വനമേഖലയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൻ പൂർണമായും തകർന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തില്‍ മിനിവാൻ പൂർണ്ണമായും തകർന്നുപോയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.