വിവാഹ വാഗ്ദാനം നല്കി 17 കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻപോക്സോ നിയമപ്രകാരം അറസ്റ്റിൽ .
കേളകം പൊലിസ് സ്റ്റേഷൻ പരിധിയിലെ . ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരിയായിരുന്ന സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പു വീട്ടിൽ അഖിൽ ജോഷിയെയാണ് (33) കേളകം പൊലിസ് ഇൻസ്പെക്ടർ ഇതിഹാസ് താഹ പോക്സോ നിയമപ്രകാരംഅറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13 ന് കേസ് രജിസ്ട്രർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് വൈദികനെ പൊലിസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.