പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം കാണിച്ച് ഒളിവിൽ പോയ, വൈദിക സമൂഹത്തിന് മുഴുവൻ അപമാനമായി മാറിയ പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം പറവൂർ ചേന്ദമംഗലം പ്ലാത്തുരുത്ത് സ്വദേശി ഫാ.ജോസഫ് കൊടിയൻ (66) ആണ് പിടിയിലായത്.
കോനൂർ സെന്റ് ജോസഫ്സ് പള്ളിയിലെ വികാരിയായിരിക്കെ നാലുദിവസം മുമ്പാണ് ഇടവകയിലെ ഒരു ബാലനോട് അച്ചൻ അതിക്രമം കാട്ടിയത്.
മുതിർന്ന ആളുകളില്ലാത്ത ഒരു വീട്ടിൽ അജപാലന ശുശ്രൂഷയുടെ ഭാഗമായി എത്തിയ അച്ചൻ
അവിടത്തെ 12 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട
കുട്ടി, ബന്ധുക്കളെ വിവരം അറിയിച്ചു. അവർ പൊലീസിലും സഭയിലും പരാതിപ്പെട്ടു. തുടർന്ന് രൂപത അജപാലന ശുശ്രൂഷയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റി നിറുത്തിയിരുന്നു.
ഇതോടെ വികാരി ഒളിവിൽ പോകുകയായിരുന്നു.
ഇന്നലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾ മൂന്നുവർഷം മുൻപും സമാന രീതിയിലുള്ള പീഡന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ള സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി രൂപതയിൽപ്പെട്ട, 66 വയസുള്ള സീനിയർ വൈദികനാണ്.