ഇന്ധനവിലയില്‍ വൻ കുതിച്ചുചാട്ടം; പെട്രോളിന് 7.41രൂപയും ഡീസലിന് 25 രൂപയും വര്‍ധിപ്പിച്ചു
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍.
പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വലിയ വർധനവ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്.
ബംഗളൂരുവില്‍ പെട്രോള്‍ ലിറ്ററിന് 7.41 രൂപയാണ് ഷെല്‍ വര്‍ധിപ്പിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 111.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാല്‍ ഡീസല്‍ വിലയിലാണ് ഞെട്ടിപ്പിക്കുന്ന വര്‍ധനവുണ്ടായത്. ലിറ്ററിന് 25.01 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചതോടെ ഡീസല്‍ വില 123.52 രൂപയിലെത്തി. പ്രീമിയം ഡീസലിന് ഇപ്പോള്‍ 133.52 രൂപയാണ് നല്‍കേണ്ടത്.