കൊല്ലം: ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പുരോഹിതൻ അറസ്റ്റില്‍. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പോലീസ് പിടികൂടിയത്.
2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പ്രതി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി.
പ്രതി പരിമണം കാർമല്‍ ഭവൻ ആശ്രമത്തില്‍ അച്ചനായി പ്രവർത്തിച്ചിരുന്നു. ശേഷം തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു. നീണ്ടകരയിലെ ഒരു ആരാധനാലയത്തിൽ വൈദികനായിരുന്ന സമയത്ത് അവിടെ വെച്ച് മൂന്ന് തവണയും പിന്നീട് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ വെച്ച് മൂന്ന് തവണയും പീഡനം നടന്നതായാണ് പരാതിയിൽ പറയുന്നത്. അതിജീവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നതിനൊപ്പം സമാനമായ പരാതികൾ മറ്റ് ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നാളെ രാവിലെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.