തൃശൂരില്‍ ഭൂചലനം; പീച്ചി ഡാമിന് സമീപം വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍

തൃശൂർ: തൃശൂരില്‍ നേരിയ ഭൂചലനം. പീച്ചി ഡാം പരിസരത്ത് ഭൂമിക്കടിയില്‍ നിന്നും മുഴക്കവും പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് ആറേകാലോടെയാണ് സംഭവം.

പീച്ചി ഡാമിന് സമീപത്തായാണ് ഭൂചലനം അനുഭവപ്പെട്ടതായി പറയുന്നത്. തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളില്‍ വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെടുകയായിരുന്നു. നാശനഷ്ടങ്ങളോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ ഒന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പീച്ചി ഡാമിന് സമീപത്തായതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ ഇത് ചെറിയ തോതിലുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.