എക്സൈസ് റെയ്ഡിൽ ഒരുകോടി 30 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

എക്സൈസ് റെയ്ഡിൽ ഒരുകോടി 30 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടിയ കേസ്-

കാലിത്തീറ്റ ഗോഡൗൺ എന്ന വ്യാജേന ഹാൻസ് ശേഖരം സൂക്ഷിച്ച പെരുമ്പാവൂരിലെയും ഗോഡൗൺ റെയ്‌ഡ്‌ ചെയ്ത് എക്സൈസ് സംയുക്തസംഘം-

26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി

ഓപ്പറേഷൻ തണ്ടർ- കോട്ടയത്ത് നിന്നും കോടികൾ വിലവരുന്ന ഹാൻസ് ശേഖരം പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും സമാനമായ വൻ ഗോഡൗൺ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡും, എക്സൈസ് ഇന്റലിജൻസ് ടീമും, പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീമും നടത്തിയ സംയുക്ത റെയ്‌ഡിൽ 26,250 പാക്കറ്റ് ഹാൻസ് പിടികൂടി ഇതിന് ഉദ്ദേശം 26.5 ലക്ഷം രൂപ വിപണി വില വരും. പെരുമ്പാവൂരിന് സമീപമുള്ള ലോറി സ്റ്റാൻഡിനോട് അനുബന്ധിച്ചുള്ള പൂട്ടിയ നിലയിൽ കാണപ്പെട്ട വൻ രണ്ട് ഗോഡൗണുകളിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കാലിത്തീറ്റ എന്ന വ്യാജേന ഹാൻസ് ചാക്കുകളിൽ ആക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റുമായി ഗോഡൗണിൽ എത്തിച്ച് സൂക്ഷിച്ചുവരികയായിരുന്നു. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന ഗോഡൗൺ കെട്ടിടത്തിന്റെ താഴ് പൊട്ടിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇത്രയും അധികം ഹാൻസ് ശേഖരം പിടികൂടിയത്. പ്രതികളായി സംശയിക്കുന്ന കോട്ടയം, കൊല്ലം സ്വദേശികളെ കുറിച്ച് എക്സൈസ് ഊർജിത അന്വേഷണം ആരംഭിച്ചു

റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ശ്രീ പ്രമോദ് എംപി,ശ്രീ ഫിലിപ്പ് തോമസ്, പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ പ്രമോദ് കെ പി എക്സൈസ് ഇൻസ്പെക്ടർമാരായ സബ്ബിൻ ടി, ശ്രീ രാജേഷ് കുമാർ, എറണാകുളം ഇന്റലിജൻസ് വിഭാഗം പ്രിവന്റ് ലീവ് ഓഫീസർ ശ്രീ ജിമ്മി, പ്രിവന്റ്റീവ് ഓഫീസർമാരായ ശ്രീ സുനിൽ പി എസ്,ശ്രീ അൻവർ എ എ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് വേലായുധൻ മുരളി കൃഷ്ണ CEO ഡ്രൈവർമാരായ അനീഷ് കുമാർ ബിജോ ഡൊമിനിക് എന്നിവർ പങ്കെടുത്തു

Vartha Malayalam News - local news, national news and international news.