സഞ്ജു സാംസണ്‍ ടി20 ലോകകപ്പിൽ മികച്ച പ്രകടനം

ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസ് നേടി ഇന്ത്യയെ സെമിഫൈനലിലേക്ക് എത്തിച്ചു. ഈഡൻ ഗാർഡൻസില്‍ വിൻഡീസ് ഉയർത്തിയ 196 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം, മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോർഡ് പ്രകടനത്തിന്റെ കരുത്തില്‍ 19.2 ഓവറില്‍ ഇന്ത്യ മറികടന്നു.

50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 12 ഫോറുകളും 4 സിക്സറുകളും ആ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി റണ്‍ ചേസിംഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത് (196). 2014-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 174 റണ്‍സിന്റെ റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്.

Vartha Malayalam News - local news, national news and international news.