ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം കിരീടം ചൂടിയപ്പോള്‍, ലോകം ഉറ്റുനോക്കിയത് മലയാളി താരം സഞ്ജു സാംസണിലേക്കായിരുന്നു.
മോശം ഫോമില്‍ നിന്ന് തിരിച്ചെത്തി പ്ലേയിങ് ഇലവനില്‍ നിർണായക സ്വാധീനമാകുന്നതിലേക്ക് തന്നെ നയിച്ചവരില്‍ മുൻ താരങ്ങളുടെ പ്രചോദനം ഉണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി.
ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെൻഡുല്‍ക്കർ ഇക്കാലയളവില്‍ തനിക്കു വലിയ പ്രോത്സാഹനവും കരുത്തും പകർന്നുവെന്നും, തന്റെ ആത്മവിശ്വാസത്തിന്റെ കാരണം സച്ചിൻ ടെണ്ടുൽക്കറിന്റെ ഉപദേശമായിരുന്നു എന്ന് സഞ്ജു പങ്കുവെച്ചു.
" ഞാൻ സച്ചിൻ സാറുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തില്‍ ഞാൻ പുറത്തിരിക്കുന്ന സമയം, ഒരു കളി പോലും ഞാൻ ഇറങ്ങിയിട്ടില്ല. എന്ത് മനോനിലയായിരിക്കണം എനിക്ക് ഉണ്ടാകേണ്ടത് എന്ന് ഞാൻ ചിന്തിച്ചു. ഈ സമയത്ത് ഞാൻ സച്ചിൻ സാറുമായി ബന്ധപ്പെട്ടു, ദീർഘമായ സംസാരങ്ങള്‍ ഉണ്ടായി. ഫൈനലിനു തലേന്നും അദ്ദേഹം എന്നെ വിളിച്ചു, എന്റെ മാനസികാവസ്ഥ എങ്ങനെയെന്ന് സച്ചിൻ സാർ അന്വേഷിച്ചു. അദ്ദേഹത്തെ പോലൊരു സാറില്‍ നിന്ന് മാർഗനിർദേശം ലഭിച്ചാല്‍ അതില്‍ കൂടുതല്‍ എന്ത് വേണം," ഫൈനലിനു ശേഷം സഞ്ജു മാധ്യമങ്ങളോട് പങ്കുവെച്ചത് .