ആത്മീയ ഉപദേശങ്ങളുമായി 'ബുദ്ധറോയിഡ്'; ജപ്പാനില്‍ എഐ റോബോട്ട് സന്യാസിയെ പുറത്തിറക്കി

ടോക്കിയോ: ആത്മീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും മനുഷ്യരായ സന്യാസിമാരുടെ അഭാവത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനും ശേഷിയുള്ള 'ബുദ്ധറോയിഡ്' എന്ന റോബോട്ട് സന്യാസിയെ ജപ്പാനിലെ ഗവേഷകര്‍ പുറത്തിറക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട്, മനുഷ്യരോട് തുറന്നുപറയാന്‍ മടിക്കുന്ന അതീവ സംവേദനാത്മകമായ ചോദ്യങ്ങള്‍ക്ക് വരെ ബുദ്ധമത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കും.

ഗഹനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഈ റോബോട്ടിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഗംഭീരവും എന്നാല്‍ ശാന്തവുമായ ശബ്ദത്തിലാണ് റോബോട്ട് സംസാരിക്കുന്നത്. കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കാനും നടക്കാനും കസേരയില്‍ ഇരിക്കാനും ഇതിന് സാധിക്കും.

റോബോട്ടിന്റെ ഉദ്ഘാടന ചടങ്ങിനിടെ, അമിതമായി ചിന്തിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്ന തന്റെ സ്വഭാവത്തെക്കുറിച്ച്‌ ഒരു യുവ മാധ്യമപ്രവര്‍ത്തകന്‍ റോബോട്ടിനോട് സംസാരിച്ചു. ഇതിന് ബുദ്ധറോയിഡ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു:

ജപ്പാനിലെ കുറഞ്ഞുവരുന്ന ജനസംഖ്യയും സന്യാസിമാരുടെ കുറവും കണക്കിലെടുത്ത്, ഭാവിയില്‍ ഇത്തരം റോബോട്ടുകള്‍ മതപരമായ ചടങ്ങുകളില്‍ സജീവമാകുമെന്ന് സര്‍വ്വകലാശാല പ്രത്യാശിക്കുന്നു. നിലവില്‍ മുഖമില്ലാത്ത രൂപത്തിലാണെങ്കിലും, ഭാവിയില്‍ ഇതിന്റെ രൂപത്തിലും ഭാവത്തിലും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.

Vartha Malayalam News - local news, national news and international news.