കേരള കോൺഗ്രസ് (എം) ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും

ഇടുക്കി : എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇന്ന് ജോസ്.കെ.മാണി ഇടുക്കിയിൽ നേരിട്ടെത്തി നടത്തിയത്.

മന്ത്രി റോഷി നയിക്കുന്ന ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചത്.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇടുക്കിയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ, തന്റെ തുടർച്ചയായ ആറാം വിജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ. ഫ്രാൻസിസ് ജോർജിനെ 5,573 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. നിലവിലെ കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എമാരെല്ലാം അവരവരുടെ മണ്ഡലങ്ങളില്‍ തന്നെ ഇക്കുറിയും മത്സരിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്.

മണ്ഡലത്തില്‍ റോഷി അഗസ്റ്റിന് പകരം വെക്കാൻ മറ്റൊരു പേരില്ലെന്നും ഇടുക്കിയുടെ വികസന നായകനായി അദ്ദേഹം തന്നെ തുടരുമെന്നും പ്രഖ്യാപന വേളയില്‍ ജോസ് കെ. മാണി കൂട്ടിച്ചേർത്തു

Vartha Malayalam News - local news, national news and international news.