കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്‍റെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിച്ചു. കൊച്ചിയിൽ വരുന്നത് എപ്പോഴും തനിക്ക് നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും, പോളിപ്രോപെലിൻ യൂണിറ്റ് വഴി
പുതിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരിൽ നടന്ന ഈ പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗവർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കു ശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രധാന മന്ത്രിഎത്തിയത്.
മേയ്ക്ക് ഇൻ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് പെട്രോളിയം മേഖലയിലെ വികസനം പ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു.ടെകസ്റ്റൈൽസ് ഓട്ടോമൊബൈൽ മേഖലയിൽ ഉടനടി വലിയ മാറ്റങ്ങള്‍ വരുമെന്നും ഉൽപാദന മേഖലയിൽ രാജ്യം അതിവേഗ പുരോഗതി കൈവരിച്ചെന്നും നരേന്ദ്ര മോദി പറഞ്ഞു. എഐ, സെമി കണ്ടക്ടര്‍ മേഖലയിൽ ഇന്ന് വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ഇനി മുതൽ കൂടുതൽ ഹരിത ഊർജത്തിന്‍റെ ആവശ്യം വരുന്ന കാലം ആണ്. കേരളത്തിൽ കൂടുതൽ ജല സ്രോതസ്സുകലുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ഈഅവസരം ഉപയോഗിക്കുന്നതിന്‍റെ ആദ്യ പടിയാണ് വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി. ആധുനിക അടിസ്ഥാന സൗകര്യത്തിൽ രാജ്യത്ത് വലിയ മാറ്റമാണ് ഉണ്ടായത്. ബജറ്റിൽ ഈ മേഖലയിൽ വലിയ രീതിയിൽ നീക്കിയിരുപ്പുണ്ട്. കേരളത്തിലും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ കണ്ട് വരുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പുതിയ ആറുവരി ദേശീയപാതയിലൂടെ യാത്രസമയം കുറയുന്നതു വഴി കാർഷിക,വിനോദ സഞ്ചാര,വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കും. അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെട്ടാൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കാരണമാകും എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഇതിലൂടെ കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാകുമെന്നും മോദി പറഞ്ഞു.