ഇന്ന് ഇന്ത്യയിലെ 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോ

ദില്ലി: ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോ. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷങ്ങളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

'ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലും നിങ്ങളുടെ സുരക്ഷയ്ക്ക് ഞങ്ങള്‍ മുൻഗണന നല്‍കുന്നതിനാലും ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മെയ് 13-ന് റദ്ദാക്കിയിരിക്കുന്നു'. എന്ന് ഇൻഡിഗോ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

'ഈ തീരുമാനം നിങ്ങളുടെ യാത്രാ പദ്ധതികളെ എങ്ങനെ തടസ്സപ്പെടുത്തുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങളുടെ ടീമുകള്‍ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടൻ തന്നെ നിങ്ങളെ അറിയിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്ബ്, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റിലോ ആപ്പിലോ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ

എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്. നിങ്ങളെ സഹായിക്കാൻ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്'. ഇൻഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി.

Vartha Malayalam News - local news, national news and international news.