ഇന്ന് ഉച്ച മുതൽ പ്രവർത്തന രഹിതമായ എയർടെൽ നെറ്റ്‌വർക്ക് ഇതുവരെയും പ്രവർത്തിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. പൂർണമായും ഭാഗികമായും നെറ്റ്‌വർക്ക് തടസ്സം നേരിട്ടതായി ഉപഭോക്താക്കൾ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ മുതലായ ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാടും തടസ്സപ്പെട്ടു. ജോലി മേഖലകളിലുള്ളവർക്കാണ് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.