പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മുൻ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. ഫിലിപ് മമ്പാടിനെയാണ് നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
16 വയസുകാരിയെ പീഡിപ്പിച്ച പരാതിയിലാണ് ഇയാൾ പിടിയിലായത്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്‌സോ കേസിലാണ് പോലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിക്ക് നേരെയായിരുന്നു അതിക്രമം.