ഭൂമിയിലേക്ക് വരുന്നു കൂറ്റന്‍ സൗരജ്വാലകൾ CME ;ജിപിഎസ് കണക്റ്റിവിറ്റിയെയും ആശയവിനിമയ സിഗ്‌നലുകളെയും തടസ്സപ്പെടുത്തിയേക്കും

ഭൂമിയിലേക്ക് വരുന്ന ഭീമാകാരമായ സൂര്യജ്വാലകളേക്കുറിച്ച് മുന്നറിയിപ്പുമായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ (NOAA) ശാസ്ത്രജ്ഞർ. സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമായ കൊറോണല്‍ മാസ് എജക്ഷന്‍ മൂലമുള്ള സൗരജ്വാലയില്‍ നിന്നുള്ള അപകടകരമായ വികിരണങ്ങൾ ഡിസംബർ 1 ന് ഭൂമിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.

നേരത്ത നടന്നിട്ടുള്ളതിനേക്കാള്‍ ശക്തമായതാണ് നിലവിലെ സ്ഫോടനങ്ങളെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. ഇത് ഭൂമിയിൽ സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെയുണ്ടായ സ്ഫോടനങ്ങള്‍ സൂര്യന്റെ മറുവശത്തായതിനാൽ ഭൂമിയെ സാരമായി ബാധിച്ചിരുന്നില്ലെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. ഈ സൌരക്കൊടും കാറ്റുകൾ ഭൂമിയുടെ കാന്തികവലയത്തിൽ സാരമായി ബാധിക്കുമെന്നാണ് ബഹിരാകാശ കാലാവസ്ഥാ വിദഗ്ധനായ തമിത് സ്കോവ് നിരീക്ഷിക്കുന്നത്.

ജി 3 വിഭാഗത്തിലാണ് ഈ സൌര കൊടുംകാറ്റുകളുണ്ടാവുകയെന്നാണ് മുന്നറിയിപ്പ്. താപോർജ്ജത്തിന്റെ ബഹിർഗമനം സൂര്യന് ചുറ്റും വലയം പോലെ ദൃശ്യമാകുന്നത് നിരീക്ഷകരെ തെറ്റിധരിപ്പിക്കുന്നതാണെന്നും ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. ആകാശനിരീക്ഷകർക്ക് വലിയ അവസരമാണ് വരുന്നതെന്നുമാണ് തമിത് സ്കോവ് നിരീക്ഷിക്കുന്നത്. ജിപിഎസ് സംവിധാനത്തിലും അമച്വർ റേഡിയോ സംവിധാനങ്ങളുടേയും സുഗമമായ പ്രവർത്തനത്തിന് തടസങ്ങള്‍ നേരിടാനുള്ള സാധ്യതകൾ ഏറെയാണെന്നും ശാസ്ത്രജ്ഞർ വിശദമാക്കുന്നത്.

Vartha Malayalam News - local news, national news and international news.