സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും

സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും. 3200 രുപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നൽകിയിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഇനി നാല് മാസത്തെ കുടിശിക കൂടി നൽകാനുണ്ട്. 

സാമൂഹ്യ ക്ഷേമ പെന്‍ഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ സർക്കാർ ഒരുക്കിയിരുന്നു. ക്ഷേമ പെന്‍ഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്ന സംഘങ്ങൾക്കുള്ള ഇൻസെന്‍റീവായി 12.88 കോടി രൂപ അനുവദിക്കുകയും ചെയ്തു. 

ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചതാണിത്. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണിത്‌. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്‌ പെൻഷൻ തുക എത്തിക്കുന്നുണ്ട്. ഇതിനുള്ള പ്രതിഫലമായാണ്‌ ഇൻസെന്റീവ്‌ നൽകുന്നത്‌.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു കൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. അതായത് വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതം ഓരോരുത്തരുടെയും കൈകളിലെത്തും. 

Vartha Malayalam News - local news, national news and international news.