കോവിഡിന് പിന്നാലെ ഭീഷണിയുയർത്തി 'ബ്ലാക്ക് ഫംഗസ്'; കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ സ്ഥിതി മാരകമാകാം;രോഗലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇപ്രകാരം.

കൊവിഡ് മുക്തരായവരില്‍ മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) അണുബാധ വര്‍ധിക്കുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന, രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പരിചരണം ലഭിച്ചില്ലെങ്കില്‍ മാരകമാകാമെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമ്ബോള്‍ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും.

കേന്ദ്രആരോഗ്യമന്ത്രാലയവും ഐസിഎംആറും ചേര്‍ന്നാണ് ഇതുസംബന്ധിച്ച്‌ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കിയിരിക്കുന്നത്.

ലക്ഷണങ്ങള്‍

* കണ്ണുകള്‍ക്കും/മൂക്കുകള്‍ക്കും ചുറ്റും വേദനയും ചുവപ്പും

*പനി

*തലവേദന

*ചുമ

*ശ്വാസം മുട്ടല്‍

*രക്തം ഛര്‍ദ്ദിക്കുന്നത്

*മാനസിക നിലയിലെ മാറ്റം

കാരണങ്ങള്‍

*അനിയന്ത്രിതമായ പ്രമേഹം

*സ്റ്റിറോയിഡുകളുടെ ഉപയോഗം

*ഏറെ നാളായുള്ള തീവ്രപരിചരണവിഭാഗത്തിലെ ചികിത്സ

*പോസ്റ്റ് ട്രാന്‍സ്പ്ലാന്റ്/ഹൃദ്രോഗം ഉള്ളവരില്‍

*വോറികോനാസോള്‍ തെറാപ്പി

ചെയ്യേണ്ടത്

*ഹൈപ്പര്‍ ഗ്ലൈസീമിയ നിയന്ത്രിക്കുക

*കൊവിഡ് മുക്തരായവരും പ്രമേഹരോഗികളും രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കുക

*സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ഒഴിവാക്കുക

*ഓക്‌സിജന്‍ തെറാപ്പി സമയത്ത് ഹ്യുമിഡിഫയറുകള്‍ക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം ഉപയോഗിക്കുക

*ആന്റിബയോട്ടിക്കുകള്‍/ആന്റിഫംഗലുകള്‍ മിതമായി മാത്രം ഉപയോഗിക്കുക

ശ്രദ്ധിക്കേണ്ടത്

*രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക

*മേല്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മ്യൂക്കോമൈക്കോസിസ് ആകുമെന്ന മുന്‍ധാരണ അരുത്. വിദഗ്ധ ചികിത്സയിലൂടെ മാത്രം രോഗം നിര്‍ണയിക്കുക.

*ചികിത്സ ആരംഭിക്കാന്‍ വൈകരുത്

പ്രതിരോധ മാര്‍ഗങ്ങള്‍

*പൊടിപടലമുള്ള സ്ഥലങ്ങളില്‍ മാസ്‌കുകള്‍ ഉപയോഗിക്കുക

*മണ്ണുമായുള്ള ഇടപഴകല്‍, വളം കൈകാര്യം ചെയ്യുമ്ബോള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ചെരിപ്പുകള്‍, നീളമുള്ള ട്രൗസറുകള്‍, നീളന്‍ സ്ലീവ് ഷര്‍ട്ടുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കുക

*വ്യക്തിശുചിത്വം പാലിക്കുക

കൂടുതല്‍ ജാഗ്രത

*കൊവിഡ് രോഗികള്‍, പ്രമേഹരോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

*സിനുസിറ്റിസ്-മൂക്കിലെ തടസം, മൂക്കൊലിപ്പ്, കവിളിലെ വേദന, മുഖത്ത് ഒരു വശത്ത് മാത്രം വേദന, വീക്കം

*മൂക്കിന്റെ/അണ്ണാക്കിന്റെ പാലത്തിന് മുകളില്‍ കറുത്ത നിറം

*പല്ലുവേദന, പല്ലുകള്‍ അയയുന്നതുപോലെ തോന്നല്‍, താടിയെല്ലുകളുടെ വേദന

*മങ്ങിയ കാഴ്ച, രണ്ടായി കാണുന്നതു പോലെ തോന്നുന്നതും വേദനയും

*നെഞ്ചുവേദന, പ്ലൂറല്‍ എഫ്യൂഷന്‍, ഹീമോപ്റ്റിസിസ്, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍

രോഗനിയന്ത്രണം

*പ്രമേഹം നിയന്ത്രിക്കുക

*സ്റ്റിറോയിഡുകളുടെ ഉപയോഗം കുറയ്ക്കുക

*ഇമ്യൂണോമോഡുലേറ്റിംഗ് മരുന്നുകള്‍ കുറയ്ക്കുക

ചികിത്സ

*പെരിഫറലി ഇന്‍സര്‍ട്ടഡ് സെന്‍ട്രല്‍ കത്തീറ്റര്‍ (പിഐസിസി ലൈന്‍) ഇന്‍സ്റ്റാള്‍ ചെയ്യുക

*ഹൈഡ്രേഷന്‍ ആവശ്യത്തിന് നിലനിര്‍ത്തുക

*ആംഫോട്ടെറിസിന്‍ ബി ഇന്‍ഫ്യൂഷന് മുമ്ബ് സാധാരണ സലൈന്‍ IV നല്‍കുക

*കുറഞ്ഞത് 4-6 ആഴ്ചയെങ്കിലും ആന്റിഫംഗല്‍ തെറാപ്പി (മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌)

*രോഗികളുടെ പുരോഗതി ക്ലിനിക്കലായും റേഡിയോ ഇമേജിംഗിലും നിരീക്ഷിക്കുക

ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍

*മൈക്രോബയോളജിസ്റ്റ്

*ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്

*ഇന്റന്‍സിവിസ്റ്റ് ന്യൂറോളജിസ്റ്റ്

*ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ്

*ഒഫ്താമോളജിസ്റ്റ്

*ഡെന്റിസ്റ്റ് സര്‍ജന്‍ (മാക്‌സിലോഫേസിയല്‍/പ്ലാസ്റ്റിക്)

*ബയോകെമിസ്റ്റ്

ആഗോളതലത്തില്‍ പിന്തുടരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന https://www.ijmr.org.in/temp/IndianJMedRes1392195%20-397834_110303.pdf എന്ന ലിങ്കും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. മൈക്കോസ് സ്റ്റഡി ഗ്രൂപ്പ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്‌ കണ്‍സോര്‍ഷ്യവുമായി സഹകരിച്ച്‌ യൂറോപ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ മൈക്കോളജിയുടെ ഒരു സംരംഭമാണിത്.

Vartha Malayalam News - local news, national news and international news.